ബാലഭാസ്‌കറിന്റെ മരണം; സിബിഐ ഇഷാന്‍ദേവ് അടക്കമുള്ളവരുടെ മൊഴിയെടുത്തു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ഗായകന്‍ ഇഷാന്‍ദേവ് അടക്കമുള്ളവരില്‍ നിന്നു മൊഴിയെടുത്തു. ബാലഭാസ്‌കറിന്റെ സംഗീതട്രൂപ്പിലെ അംഗങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ബാലഭാസ്‌കര്‍ സ്വദേശത്തും വിദേശത്തുമായി നടത്തിയ സംഗീത പരിപാടികളെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിച്ചത്. തിരുവനന്തപുരം സി.ബി.ഐ ഓഫീസിലേക്കാണ് ഇവരെ വിളിപ്പിച്ചത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പങ്കുണ്ടോ എന്നാണ് സി.ബി.ഐ. അന്വേഷിക്കുന്നത്.

Top