ബാലഭാസ്‌കറിന്റെ മരണം; ഡ്രൈവറെ സിബിഐ ചോദ്യം ചെയ്തു

തൃശ്ശൂര്‍: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ അര്‍ജുനെ സിബിഐ ചോദ്യം ചെയ്തു. തൃശ്ശൂരില്‍ വെച്ചുള്ള ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറോളം നീണ്ടു നിന്നു. തിരുവനന്തപുരം സിബിഐ എസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.

അപകടം ഉണ്ടായ വാഹനം ഓടിച്ചത് ആരാണെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നുണ്ട്. താനല്ല വണ്ടി ഓടിച്ചതെന്നാണ് അര്‍ജുന്‍ ആവര്‍ത്തിച്ച് പറയുന്നത്. ഇതില്‍ വ്യക്തത വരുത്താനായിരുന്നു ചോദ്യം ചെയ്യല്‍.

നേരത്തെ ക്രൈം ബ്രാഞ്ച് സംഘത്തിന് നല്‍കിയ മൊഴിയിലും അര്‍ജുന്‍ ഇത് തന്നെയാണ് വ്യക്തമാക്കിയത്. എന്നാല്‍ വാഹനത്തിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത് അര്‍ജുനാണ് വാഹനം ഓടിച്ചതെന്നാണ്.

Top