ബാലഭാസ്‌കറിന്റെ മരണം; പ്രകാശന്‍ തമ്പിയുടെയും ഡ്രൈവറിന്റെയും നുണപരിശോധന ഇന്ന്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജര്‍ പ്രകാശന്‍ തമ്പി, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരുടെ നുണ പരിശോധന ഇന്ന് കൊച്ചിയില്‍ നടത്തും. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക സംഘമെത്തിയാണ് നുണപരിശോധന നടത്തുന്നത്.

പ്രകാശന്‍ തമ്പി, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം കലാഭവന്‍ സോബി, വിഷ്ണു സോമസുന്ദരം എന്നിവരുടെയും നുണപരിശോധന നടത്താന്‍ അനുമതി ലഭിച്ചിരുന്നു. ഇവരുടെ നുണപരിശോധന ശനിയാഴ്ച നടത്തും.

Top