ബാലഭാസ്‌കറിന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

Balabhaskar

തിരുവനന്തപുരം: വയലിനിസ്റ്റ്‌ ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹര്‍ജി. ബാലഭാസ്‌കറിന്റെ പിതാവും സോബി ജോര്‍ജുമാണ് ഹര്‍ജികള്‍ നല്‍കിയത്. തിരുവനന്തപുരം സിജെഎം കോടതി ഹര്‍ജികള്‍ സ്വീകരിച്ചു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. മാത്രവുമല്ല ഡ്രൈവറുടെ അതിവേഗമാണ് അപകട കാരണമെന്നായിരുന്നു കണ്ടെത്തല്‍.

എന്നാല്‍ സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കുടുംബം തൃപത്രല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം എന്ന ആവശ്യവുമായി കുടുംബം വീണ്ടും രംഗത്തെത്തിയത്.

 

Top