ബാലഭാസ്‌കറിന്റെ മരണം; കലാഭവന്‍ സോബിയുടെ നുണപരിശോധന പുരോഗമിക്കുന്നു

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് കലാഭവന്‍ സോബിയെ സിബിഐ നുണ പരിശോധന നടത്തുന്നു. കൊച്ചിയിലെ സിബിഐ ഓഫീസില്‍ വെച്ചാണ് നുണപരിശോധന. ചെന്നൈയിലെയും ഡല്‍ഹിയിലെയും ഫൊറന്‍സിക് ലാബുകളില്‍ നിന്നുമെത്തിയ വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

അപകടം ഉണ്ടാകുന്നതിന് മുമ്പ് അജ്ഞാതര്‍ ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തകര്‍ത്തിരുന്നുവെന്നും മരണത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നുമാണ് സോബി സിബിഐയോട് പറഞ്ഞത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും നുണ പരിശോധന നടത്തുന്നത്.

Top