ബാലഭാസ്‌കറിന്റെ മരണം ആസൂത്രിത കൊലപാതകം; കലാഭവന്‍ സോബി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് കലാഭവന്‍ സോബി. കേസില്‍ സോബി ഇന്ന് സിബിഐക്ക് മുന്നില്‍ നുണ പരിശോധനയ്ക്ക് ഹാജരായി. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നും കേസിലെ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും സോബി പറഞ്ഞു.

ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നുമുളള ബന്ധുക്കളുടെ പരാതിയിലാണ് സിബിഐ അന്വേഷണം. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍, മാനേജറും സുഹൃത്തുമായിരുന്ന പ്രകാശന്‍ തമ്പി എന്നിവരുടെ നുണപരിശോധന ഇന്നലെ നടന്നിരുന്നു.

Top