ബാലഭാസ്‌കറിന് ആദരാഞ്ജലി അര്‍പ്പിച്ച് സംഗീതാര്‍ച്ചനയുമായി സുഹൃത്തുക്കള്‍

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന് ആദരാഞ്ജലി അര്‍പ്പിച്ച് സംഗീതാര്‍ച്ചന നടത്തി. 51 വയലിനിസ്റ്റുകള്‍ ചേര്‍ന്നാണ് സംഗീതാര്‍ച്ചന നടത്തിയത്. ത്രിശക്തിയും സംഗീതാര്‍ച്ചനയില്‍ പങ്കു ചേര്‍ന്നു.

വാഹനാപകടത്തെ തുടര്‍ന്നാണ് ബാലഭാസ്‌കര്‍ മരണത്തിന് കീഴടങ്ങിയത്. കുടുംബവുമായി തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുന്ന വഴിയാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടത്. ഏക മകള്‍ രണ്ട് വയസുകാരി തേജസ്വിനിയും അപകടത്തില്‍ മരിച്ചിരുന്നു.

ബാലഭാസ്‌കറിനൊപ്പം അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മിയ്ക്കും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും പരിക്കേറ്റിരുന്നു. ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷനു സമീപം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു.

Top