ബാലഭാസക്കറിന്റേത് അപകട മരണം? കാര്‍ ഓടിച്ചത് അര്‍ജ്ജുനെന്ന്. . .

കൊച്ചി: വയലിനിസ്റ്റ് ബാലഭാസക്കറിന്റെ മരണം അപകട മരണം തന്നെയെന്ന് പ്രകാശ് തമ്പി. സ്വര്‍ണക്കടത്തുമായി ബാലഭാസ്‌കറിന്റെ മരണത്തിന് ബന്ധമില്ലെന്നും ഇപ്പോള്‍ ഉണ്ടാകുന്നത് അനാവശ്യ വിവാദമാണെന്നും പ്രകാശ് തമ്പി പറഞ്ഞു.

അപകടത്തില്‍ പെട്ട കാര്‍ ഓടിച്ചത് അര്‍ജ്ജുനാമെന്നും പ്രകാശ് തമ്പി വ്യക്തമാക്കി. അപകടം ഉണ്ടായപ്പോള്‍ ഒരു സഹോദരനെ പോലെ കൂടെ നിന്നെന്നും അതാണോ താന്‍ ചെയ്ത തെറ്റെന്നും പ്രകാശ് തമ്പി ചോദിച്ചു.

അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ഫോണ്‍ പരിശോധന കഴിഞ്ഞ് ഡിആര്‍ഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ പ്രകാശ് തമ്പിയുടെ വീട്ടില്‍ നിന്ന് 3 മൊബൈലുകള്‍ ഡിആര്‍ഐ കണ്ടെത്തിയിരുന്നു. ഇതിലൊന്ന് ബാലഭാസ്‌കറിന്റെതാണെന്നാണ് പ്രകാശ് തമ്പി പറഞ്ഞിരുന്നത്.

3 ഫോണുകളും സ്വര്‍ണക്കടത്തുകേസില്‍ ആദ്യം പിടിയിലായ സെറീനയുടേയും സുനില്‍കുമാറിന്റെയും ഫോണുകളും ഡിആര്‍ഐ പരിശോധനയ്ക്കായി അയച്ചിരുന്നു. പരിശോധനാഫലം ഡിആര്‍ഐയ്ക്ക് കൈമാറിയതായി സി ഡാക് ഫൊറന്‍സിക് വിഭാഗം മേധാവി അനന്തലക്ഷ്മി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Top