ബാലഭാസ്‌കറിന്റെ മരണം; സിസി ടിവി ദൃശ്യങ്ങള്‍ കൊണ്ടു പോയത് പൊലീസെന്ന് മൊഴി

Balabhaskar

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ നിര്‍ണായകമൊഴി പുറത്തെത്തി. ബാലഭാസ്‌കറിന്റെ കുടുംബം തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വഴിയ്ക്ക് കൊല്ലത്ത് വാഹനം നിര്‍ത്തി ജ്യൂസ് കുടിച്ചിരുന്നെന്നാണ് പുതിയ റിപ്പോര്‍ട്ട്.

സിസി ടിവി ദൃശ്യങ്ങള്‍ കൊണ്ടു പോയത് പൊലീസാണെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ പ്രകാശ് തമ്പിയെ അറിയില്ലെന്നും ജ്യൂസ് കട ഉടമയായ ഷംനാദ് പൊലീസിന് മൊഴി നല്‍കി.

ഡിവൈഎസ്പി ഹരികൃഷ്ണന്‍ ഉള്‍പ്പെട്ട ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളില്‍ നിന്ന് മൊഴി എടുത്തത്. വാഹനമോടിച്ച അര്‍ജുന്‍ അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ കേരളം വിട്ടതിന് പിന്നാലെ, പ്രകാശ് തമ്പി സിസിടിവി ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോയെന്ന മൊഴിയും എത്തിയിരുന്നു. എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കൊണ്ടു പോയെന്ന ജ്യൂസ് കടയുടമയുടെ മൊഴി ദുരൂഹത വര്‍ധിപ്പിക്കുകയാണ്.

Top