ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ ഗായിക മഞ്ജരി അനുശോചനം രേഖപ്പെടുത്തി

manjari

കൊച്ചി: സംഗിതംകൊണ്ടും പുഞ്ചിരികൊണ്ടും ആരാധകര്‍ക്ക് പ്രിയപ്പെട്ട ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ ഗായിക മഞ്ജരി അനുശോചനം രേഖപ്പെടുത്തി.

പ്രിയപ്പെട്ട ബാലുചേട്ട ഞാന്‍ താങ്കളുടെ കൈപിടിച്ചാണ് സംഗീത ലോകത്തേക്കു ചുവടു വെച്ചതെന്നും അവസാനമായി താങ്കളെ കണ്ടപ്പോള്‍ പുതിയതായി പുറത്തിറക്കാനിരിക്കുന്ന ശംഖുമുഖപ്രിയ എന്ന രാഗത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും താങ്കളുടെ അകാലത്തിലുള്ള വേര്‍പാടില്‍ വളരെയധികം ദു:ഖിക്കുന്നുവെന്നും മഞ്ജരി പറഞ്ഞു.

ബാലഭാസ്‌കറിന്റെ ആദ്യ ചലച്ചിത്ര ഗാനം പാടിയത് മഞ്ജരിയായിരുന്നു. അതേ ഗാനം വീണ്ടും ആലപിച്ചു കൊണ്ടാണ് മഞ്ജരി അനുശോചനം രേഖപ്പെടുത്തിയത്.

Top