ബാലഭാസ്‌കറിന്റെ മരണം; സിസിടിവി ദൃശ്യങ്ങള്‍ കടയില്‍ നിന്നും ശേഖരിച്ചിരുന്നെന്ന് പ്രകാശ് തമ്പി

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ കുടുംബം കൊല്ലത്തിനടുത്ത് വാഹനം നിര്‍ത്തി ജ്യൂസ് കുടിച്ച സിസിടിവി ദൃശ്യങ്ങള്‍ കടയില്‍ നിന്നും ശേഖരിച്ചിരുന്നതായി പ്രകാശ് തമ്പി.

സിസിടിവി വെച്ച ഷംനാദിന്റെ സുഹൃത്തായ നിസാമിന്റെ സഹായത്തോടെയായിരുന്നു ദൃശ്യങ്ങള്‍ ശേഖരിച്ചതെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. സ്വര്‍ണ കടത്തു കേസില്‍ ഒളിവില്‍ പോകുന്നതിന് മുമ്പായി ക്രൈം ബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ആയിരുന്നു പ്രകാശ് തമ്പി ഇക്കാര്യം പറഞ്ഞിരുന്നത്.

ഡ്രൈവര്‍ അര്‍ജ്ജുന്റെ മൊഴി സത്യമാണോയെന്ന് പരിശോധിക്കുവാനാണ് സിസിടിവി ദൃശ്യങ്ങള്‍ എടുത്തതെന്നാണ് തമ്പി വ്യക്തമാക്കിയത്. കൊല്ലത്ത് നിന്നും വാഹനമോടിച്ചത് ബാലഭാസ്‌ക്കറാണെന്നായിരുന്നു അര്‍ജുന്റെ മൊഴി. ഹാര്‍ഡ് ഡിസ്‌ക്കില്‍ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് തമ്പി ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

Top