ബാലഭാസ്‌കറിന്റെ മരണം; സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ തീരുമാനം അടുത്തയാഴ്ച

Balabhaskar

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ സിബിഐയുടെ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ അടുത്തയാഴ്ച തീരുമാനമുണ്ടാകും.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ നല്‍കിയ നിവേദനം മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. തുടര്‍ന്ന് നിലപാട് സ്വീകരിക്കുന്നതിന് ഡിജിപി അടുത്തയാഴ്ച അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

അതേസമയം, ബാലഭാസ്‌കര്‍ മരിച്ചത് അപകടമരണത്തെ തുടര്‍ന്ന് തന്നെയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അപകട സമയത്ത് വാഹനമോടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുനാണെന്നും അന്വേഷണസംഘം കണ്ടെത്തി. വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന അര്‍ജ്ജുന്റെ മൊഴി തള്ളുന്നതായിരുന്നു ഈ കണ്ടെത്തല്‍.

Top