ബാലഭാസ്‌കറിന്റെ മരണം; കേസ് സിബിഐക്ക് വിടുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്ന് ഡിജിപി

Balabhaskar

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം സംബന്ധിച്ച കേസ് സിബിഐക്ക് വിടുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നു ഡിജിപി സര്‍ക്കാരിനെ അറിയിക്കും.

ക്രൈംബ്രാഞ്ചിന്റെ അന്വേഷം തൃപ്തികരമല്ലെന്നും ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് ഉണ്ണി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡിജിപി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ യോഗം വിളിച്ചു കേസിന്റെ പുരോഗതിയെ കുറിച്ച് ചോദിച്ചിരുന്നു. അപകടത്തില്‍ ദുരൂഹതയിലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിലപാട്.

ബാലഭാസ്‌കറിന്റെ പിതാവ് പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷിച്ചെന്നും വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജ്ജുന്‍ ആണെന്നും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില കാര്യങ്ങളില്‍ മാത്രമാണ് വ്യക്തത വരാനുള്ളതെന്നുമായിരുന്നു ക്രൈംബ്രാഞ്ച് അറിയിച്ചത്.

Top