വാഹനമോടിച്ചത് വയലിനിസ്റ്റ് ബാലഭാസ്‌കറെന്ന് ഡ്രൈവറിന്റെ മൊഴി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുന്ന സമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആണെന്ന് ഡ്രൈവര്‍ അര്‍ജുന്‍ മൊഴി നല്‍കി. തൃശൂര്‍ മുതല്‍ കൊല്ലം വരെയാണ് താന്‍ വാഹനമോടിച്ചതെന്നും അപകട സമയത്ത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനിയും കാറിന്റെ മുന്‍ഭാഗത്താണ് ഉണ്ടായിരുന്നതെന്നും അര്‍ജുന്‍ പോലീസിന് മൊഴി നല്‍കി.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മകള്‍ തേജസ്വിനി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് ബാലഭാസ്‌കര്‍ മരിച്ചത്. ഭാര്യ ലക്ഷ്മി ജീവിതത്തിലേക്ക് മടങ്ങിവരുകയാണ്. സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപമാണ് അപകടം ഉണ്ടായത്.

Top