ബാലഭാസ്‌കറിന്റെ മരണം ; സുനില്‍കുമാറിനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

Balabhaskar

കൊച്ചി : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സുനില്‍കുമാറിനെ ഇന്ന് ചോദ്യം ചെയ്യും. സുനില്‍ കുമാറിനെ കാക്കനാട് ജയിലിലെത്തിയാകും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുക. ബാലഭാസ്‌കറിന്റെ സുഹൃത്തും സ്വര്‍ണക്കടത്തു കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയുടെ ബന്ധുവാണ് സുനില്‍കുമാര്‍.

അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സോമസുന്ദരം ഇന്ന് ഡി ആര്‍ ഐക്ക് മുമ്പാകെ ഹാജരാകും. വിഷ്ണുവിനോട് ഇന്ന് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

സ്വര്‍ണക്കടത്ത് കേസും ബാലഭാസ്‌ക്കറിന്റെ അപകടമരണവും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സുനില്‍കുമാറിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

Top