ഒരു ദുഷ്ടശക്തിക്കും നമ്മെ പിരിക്കാന്‍ കഴിയില്ല; എന്റെ മാലാഖയ്ക്ക് പിറന്നാളാശംസകള്‍

കളുടെ പിറന്നാളിന് ആശംസകള്‍ നേര്‍ന്നുള്ള നടന്‍ ബാലയുടെ കുറിപ്പ് വൈറല്‍. ജീവിതത്തില്‍ കടന്നുപോയ വിഷമഘട്ടങ്ങളെ അഭിമുഖീകരിക്കാന്‍ സാധിച്ചതിന്റെ കാരണം മകളാണെന്ന് ബാല പറയുന്നു.

‘നമ്മള്‍ തമ്മിലുള്ള സ്‌നേഹം അനന്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഒരു ദുഷ്ടശക്തിക്കും നമ്മെ പിരിക്കാന്‍ കഴിയില്ല. ഒരുപാട് കാര്യങ്ങള്‍ പങ്കുവയ്ക്കണമെന്നുണ്ട്. എന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്റെ മാലാഖയ്ക്ക് എല്ലാ ആശംസകളുമെന്ന് ഫോട്ടോ പങ്കുവെച്ചുകൊണ്ട് ബാല ഫേസ്ബുക്കില്‍ കുറിച്ചു’.

മകളുടെ പിറന്നാള്‍ അമ്മ അമൃതയും ആഘോഷമാക്കി മാറ്റിയിരുന്നു. ‘പാപ്പുവിന്റെ ഈ സന്തോഷം കാണാനാണ് അമ്മ ജീവിച്ചിരിക്കുന്നത്’ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗായിക അമൃത സുരേഷ് കുറിച്ച വരികളാണിത്. പാപ്പു എന്ന അവന്തികയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോയും അമൃത പങ്കുവച്ചു.

Top