ബലി പെരുന്നാള്‍ ദിവസത്തിലും ആഘോഷങ്ങള്‍ ഇല്ലാതെ കശ്മീര്‍. . .

ശ്രീനഗര്‍: ആഘോഷങ്ങള്‍ ഇല്ലാതെയാണ് കശ്മീര്‍ ഇത്തവണ ബലി പെരുന്നാലിനെ സ്വീകരിച്ചത്. ശ്രീനഗറില്‍ വീണ്ടും കര്‍ഫ്യുയിലെ ഇളവ് പിന്‍വലിച്ചതോടെ മിക്ക പള്ളികളിലും ബലി പെരുന്നാള്‍ നമസ്‌കാരവും നടന്നില്ല.

സമീപ പ്രദേശങ്ങളിലെ ചെറിയ പള്ളികളില്‍ മാത്രമാണ് പെരുന്നാള്‍ നമസ്‌കാരം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബലിപെരുന്നാള്‍ ദിവസവും ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും വീട്ടുതടങ്കലില്‍ തന്നെ തുടരുകയാണ്. ഇവര്‍ക്ക് അടുത്തുള്ള പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരത്തിനുള്ള സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

പെരുന്നാള്‍ നമസ്‌കാരത്തിന് പിന്നാലെ ജമ്മു-കശ്മീരില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടു വരുമെന്ന് ശ്രീനഗര്‍ ഡെപ്യൂട്ടി കമീഷണര്‍ ഷാഹിദ് ചൗധരി അറിയിച്ചു.

Top