ആക്രമണം കടുപ്പിച്ച് റഷ്യ, യുക്രൈനില്‍ മിസൈല്‍ വര്‍ഷം

യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ. തലസ്ഥാന നഗരമായ കീവ് അടക്കമുള്ള നഗരങ്ങളിൽ റഷ്യൻ മിസൈൽ ആക്രമണം നടത്തി. വ്യാഴാഴ്ച രാവിലെയോടെ, യുക്രൈനിലെ വിവിധ നഗരങ്ങളിൽ റഷ്യ ഒരേസമയം ആക്രമണം നടത്തുകയായിരുന്നു. അഞ്ചുപേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.

ലിവിവ് നഗരത്തിലെ ജനവാസ മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിലാണ് നാലുപേർ കൊല്ലപ്പെട്ടത്. ലിവിവിൽ മൂന്നു ബഹുനില കെട്ടിടങ്ങൾ തകർന്നു. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണന്നും ലിവിവ് ഭരണകൂടം അറിയിച്ചു.

വ്യാപക ആക്രമണത്തെ തുടർന്ന് യുക്രൈനിലെ വൈദ്യുതി ബന്ധം താറുമാറായി. കീവ് അടക്കമുള്ള നഗരങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. യുക്രൈന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയും റഷ്യൻ മിസൈൽ ആക്രമണമുണ്ടായി.

Top