ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; കൊല്ലം അഞ്ചലിലെ ബേക്കറി അടച്ചുപൂട്ടി

അഞ്ചല്‍:ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടര്‍ന്ന് കൊല്ലം അഞ്ചലിലെ ബേക്കറി അടച്ചുപൂട്ടി. ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ താല്‍കാലികമായിട്ടാണ് ബേക്കറി അടപ്പിച്ചത്.

ഏറം ലക്ഷം വീട് സ്വദേശി സജിന്‍ ചന്തമുക്കിലെ ഭാരത് ബേക്കറിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് ഭാരത് ബേക്കറിയില്‍ നിന്ന് ഷവായ് വാങ്ങിയത്. ഇത് കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ്

ഭക്ഷ്യവിഷബാധയാണെന്ന് മനസ്സിലായത്. തുടര്‍ന്ന് സജിന്‍ ഭക്ഷ്യസുരക്ഷ വകുപ്പിന് പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് ബേക്കറിയില്‍ പരിശോധനയ്‌ക്കെത്തിയ സംഘം ദിവസങ്ങള്‍ പഴക്കമുള്ള കോഴിയിറച്ചി, പുഴുങ്ങിയ മുട്ടകള്‍, പഴകിയ മസാലക്കൂട്ടുകള്‍ എന്നിവ പിടിച്ചെടുത്തു.തുടര്‍ന്നാണ് ബേക്കറി താല്‍കാലികമായി അടപ്പിച്ചത്.

Top