അമൃത്സര്‍ തീവണ്ടിയപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് വെള്ളി മെഡല്‍ സമര്‍പ്പിച്ച് ബജ്‌റംഗ് പൂണിയ

ബുഡാപെസ്റ്റ്: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരമാണ് ബജ്‌റംഗ് പൂണിയ. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ജാപ്പനീസ് താരം തക്കുട്ടോ ഒട്ടോഗുറോയോട് 16-9 എന്ന സ്‌കോറിനാണ് ബജ്‌റംഗ് പരാജയപ്പെട്ടത്.

ഈ വര്‍ഷം ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ്ണം നേടിയ താരമാണ് ബജ്‌റംഗ് പൂനിയ. തന്റെ വെള്ളി മെഡല്‍ അമൃത്സറില്‍ തീവണ്ടിയപടകത്തില്‍ മരണപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുകയാണെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു.

Top