ബജ്രംഗ് പൂനിയയ്ക്ക് സെമിയില്‍ തോല്‍വി; ഇനിയുള്ള പോരാട്ടം വെങ്കലത്തിന് വേണ്ടി

ടോക്യോ: ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്രംഗ് പൂനിയയ്ക്ക് സെമിയില്‍ തോല്‍വി. അസര്‍ബൈജാന്‍ താരത്തോടാണ് ബജ്രംഗ് പൂനിയയുടെ തോല്‍വി. വെങ്കല മെഡലിനായി ബജ്രംഗ് പൂനിയ മത്സരിക്കും.

ക്വാര്‍ട്ടറില്‍ ഇറാന്റെ ഗിയാസി ചേക്കയെ ബൈ-ഫാളിലൂടെ തോല്‍പ്പിച്ചാണ് ബജ്റംഗ് സെമിയിലെത്തിയത്. ആദ്യറൗണ്ടില്‍ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ എക്മത്തലീവിനെ പരാജയപ്പെടുത്തിയാണ് ബജ്റങ് പൂനിയ ക്വാര്‍ട്ടറില്‍ എത്തിയത്. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ് ജേതാവായിരുന്ന ബജ്റങ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.

 

 

Top