ലോക ചാമ്പ്യന്‍ഷിപ്പ്; ഗുസ്തിയില്‍ ബജ്‌റംഗ് പൂണിയയ്ക്ക് വെള്ളി

ബുഡാപെസ്റ്റ്: ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ബജ്റംഗ് പൂണിയയ്ക്ക് വെള്ളി. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ജാപ്പനീസ് താരം തക്കുട്ടോ ഒട്ടോഗുറോയോട് 16-9 എന്ന സ്‌കോറിനാണ് ബജ്റംഗ് തോറ്റത്. മത്സരം തുടങ്ങിയ ഉടന്‍ ബജ്റംഗ് അഞ്ചു പോയന്റ് വഴങ്ങിയിരുന്നു.

ഇടവേളയാകുമ്പോഴേക്കും തിരിച്ചടിച്ച് 6-7 എന്ന നിലയിലെത്തി. എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജാപ്പനീസ് താരം വീണ്ടും ആധിപത്യം സ്ഥാപിച്ചു. മത്സരത്തിനൊടുവില്‍ 16-9 എന്ന സ്‌കോറില്‍ ജയിച്ചുകയറാനും ഇതോടെ തക്കൂട്ടോയ്ക്ക് കഴിഞ്ഞു.

Top