സിദ്ദുവിന്റെ തലയെടുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ പ്രഖ്യാപിച്ച് ബജ്‌റംഗ്ദള്‍ നേതാവ്

ലക്‌നൗ : പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിങ് സിദ്ദുവിന്റെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച് ബജ്‌റംഗ്ദള്‍ നേതാവ് സഞ്ജയ് ജാട്ട്. സിദ്ദുവിന്റെ തലയെടുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപയാണ് ബജ്‌റംഗ്ദള്‍ പാര്‍ട്ടിയുടെ ആഗ്ര യൂണിറ്റ് പ്രസിഡന്റ് വിലയിട്ടിരിക്കുന്നത്.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതിലൂടെ സിദ്ദു രാജ്യത്തെ വഞ്ചിക്കുകയായിരുന്നുവെന്നും, ഇന്ത്യന്‍ ജവാന്‍മാരുടെ രക്തത്തിനു വേണ്ടി ദാഹിക്കുന്ന സര്‍ക്കാറിനെ പിന്തുണക്കുകയാണ് സിദ്ദു ചെയ്തതെന്നും സഞ്ജയ് ജാട്ട് ആരോപിച്ചു.

സിദ്ദുവിന്റെ തലയെടുക്കുന്നവര്‍ക്ക് ഇനാം നല്‍കുമെന്ന വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

Top