ബ്ലാക് പാക്ക് പള്‍സര്‍ എഡിഷനുമായി ബജാജിന്റെ പുതിയ മൂന്ന് മോഡല്‍

ള്‍സറിന് ബ്ലാക് പാക്ക് എഡിഷനുമായി ബജാജ്. പള്‍സര്‍ 150, 180, 220F നിരകളുടെ ബ്ലാക് പാക്ക് എഡിഷനെ ബജാജ് പുറത്തിറക്കി.

പുതിയ പെയിന്റ് സ്‌കീം, ഗ്രാഫിക്‌സ്, വെള്ള അലോയ് വീലുകള്‍ എന്നിങ്ങനെ നീളുന്നതാണ് ബ്ലാക് പാക്ക് എഡിഷന്റെ വിശേഷങ്ങള്‍. സ്‌പെഷ്യല്‍ എഡിഷന്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് സാറ്റിന്‍ ക്രോം എക്‌സ്‌ഹോസ്റ്റും ബജാജ് നല്‍കിയിട്ടുണ്ട്.

ഒരേ ഡിസൈന്‍ ശൈലിയില്‍ തന്നെയാണ് പള്‍സര്‍ 150, പള്‍സര്‍ 180, പള്‍സര്‍ 220F മോഡലുകളുടെ ബ്ലാക് പാക്ക് എഡിഷന്‍ അണിനിരക്കുന്നത്.

16 വര്‍ഷങ്ങള്‍ക്ക് മുമ്പ് 150 സിസി എഞ്ചിന്‍ കരുത്തിലാണ് ആദ്യ പള്‍സറിനെ ബജാജ് വിപണിയില്‍ അവതരിപ്പിച്ചത്. പിന്നാലെ ഇന്ത്യന്‍ പെര്‍ഫോര്‍മന്‍സ് ബൈക്ക് ശ്രേണിയ്ക്ക് വിപ്ലവാത്മക മുഖമാണ് ബജാജ് പള്‍സര്‍ നിര നല്‍കിയത്‌.

സ്‌റ്റൈലിംഗിലും ടെക്‌നോളജിയിലും പരീക്ഷണങ്ങള്‍ നടത്തി വിജയിച്ച ബജാജ് പള്‍സറുകള്‍ വിപണിയില്‍ ശക്തമായ ആധിപത്യവും സ്ഥാപിച്ചു.

എന്‍ട്രിലെവല്‍ മോട്ടോര്‍സൈക്കിള്‍ ലക്ഷ്യമിട്ട് എത്തുന്നവരെയും ടോപ് എന്‍ഡ് ബൈക്ക് ലക്ഷ്യമിട്ട് എത്തുന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ പള്‍സര്‍ നിരയ്ക്ക് സാധിക്കുന്നു എന്നതാണ് ശ്രദ്ധേയം.

നിലവില്‍ ഏഴ് വേരിയന്റുകളിലായാണ് പള്‍സര്‍ നിരയെ ബജാജ് അവതരിപ്പിക്കുന്നത്.

ഇതിന് പുറമെ ചില മോഡലുകളില്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, സെല്‍ഫ്ക്യാന്‍സലിംഗ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഓയില്‍ കൂളിംഗ്, ലിക്വിഡ് കൂളിംഗ് എന്നീ ഫീച്ചറുകളും ബജാജ് ഒരുക്കുന്നുണ്ട്.

Top