സോഷ്യല്‍ മീഡിയയെ വെല്ലുവിളിച്ച് ബജാജിന്റെ പുതിയ പരസ്യം

സോഷ്യല്‍ മീഡിയയെ വെല്ലുവിളിച്ച് ബജാജിന്റെ പുതിയ പരസ്യം ഇറങ്ങി.

ഡോമിനാര്‍ vs സോഷ്യല്‍ മീഡിയ എന്ന തലക്കെട്ടോടു കൂടിയാണ് പുതിയ പരസ്യം കമ്പനി ഇറക്കിയിരിക്കുന്നത്.

ബജാജ് നല്‍കിയ ഡോമിനാറിന്റെ പരസ്യം ഇപ്പോള്‍ കമ്പനിക്കുതന്നെ തിരിച്ചടിയായിരിക്കുകയാണ്.

‘ഡോമിനാര്‍ vs സോഷ്യല്‍ മീഡിയ’ എന്ന തലക്കെട്ടില്‍ ബജാജ് അവതരിപ്പിച്ചിട്ടുള്ള മൂന്ന് പരസ്യങ്ങളും ഡോമിനാറിന്റെ കരുത്തും, മികവും, കഴിവും വെളിപ്പെടുത്താനുള്ള കമ്പനിയുടെ ശ്രമങ്ങളാണ്.

ദീപാവലി മുന്നില്‍ കണ്ടുകൊണ്ടാണ് ബജാജ് പുതിയ പരസ്യ പരമ്പര പുറത്തിറക്കിയത്.

കരുത്തുറ്റതും വേഗതയേറിയതുമായ ഡോമിനാറിനെ, റോയല്‍ എന്‍ഫീല്‍ഡിന് എതിരായാണ് കമ്പനി കളത്തിലിറക്കിയത്.

സോഷ്യല്‍ മീഡിയയെ വെല്ലുവിളിച്ചുള്ള ബജാജ് ഡോമിനാറിന്റെ പുതിയ പരസ്യം ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

അടുത്തിടെയായി ബജാജ് മുഴുവന്‍ ശ്രദ്ധയും ഡോമിനാര്‍ 400ലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്.

ബജാജ് നിരയില്‍ പ്രതിമാസം ശരാശരി 1,000 ഡോമിനാറുകളുടെ വില്‍പനയാണ് ബജാജ് തുടക്കത്തില്‍ ലക്ഷ്യം വച്ചിരുന്നതെങ്കിലും, നിലവില്‍ 1,500 യൂണിറ്റുകള്‍ക്ക് താഴെ മാത്രമാണ് ഡോമിനാറുകളുടെ പ്രതിമാസ വില്‍പന.

Top