വിലയിലും രൂപത്തിലും മാറ്റങ്ങളുമായി ബജാജിന്റെ ഡോമിനാര്‍ 400

ന്ത്യന്‍ നിരത്തുകള്‍ കീഴടക്കുന്ന ബജാജ് ഡോമിനാര്‍ പുതിയ മാറ്റങ്ങളുമായി എത്തുന്നു. കരുത്തിലും സ്റ്റെലിലും ബുള്ളറ്റിനോട് കിടപിടിക്കുന്ന വാഹനത്തിന്റെ എന്‍ജിനിലും പുറംമോടിയിലുമാണ് പ്രധാനമായും മാറ്റങ്ങള്‍ കൊണ്ടു വരുന്നത്. മുന്‍ മോഡലിനെക്കാള്‍ 11000 രൂപ അധികമാണ് നിരത്തിലെത്താനൊരുങ്ങുന്ന പുതിയ ഡോമിനാര്‍ 400ന് 1.74 ലക്ഷം രൂപയാണ് ബൈക്കിന്റെ ഷോറൂം വില.

മുമ്പ് ബൈക്കില്‍ പ്രവര്‍ത്തിച്ചിരുന്ന SOHC എന്‍ജിന് പകരം DOHC എന്‍ജിനായിരിക്കും പുതിയ ഡോമിനാറിന് കരുത്തേകുക.
8000 ആര്‍പിഎമ്മില്‍ 35 എച്ച്പി പവറും 8650 ആര്‍പിഎമ്മില്‍ 40 എച്ച്പി പവറും ഉത്പാദിപ്പിക്കാന്‍ കഴിവുളളതാണ് എന്‍ജിന്‍. ആറ് സ്പീഡ് ഗിയര്‍ ബോക്‌സാണ് പുതിയ ഡോമിനാറിനുള്ളത്. കൂടാതെ യാത്ര കൂടുതല്‍ സുഗമമാക്കുന്നതിനായി മോണോഷോക്ക് സസ്പെന്‍ഷനാണ് ബൈക്കില്‍ ഒരുക്കുന്നത്. സാധാരണ ടെലിസ്‌കോപിക് സസ്പെന്‍ഷന് പകരം അപ്സൈഡ് ഡൗണ്‍ സസ്പെന്‍ഷന്‍ ആയിരിക്കും വാഹനത്തിന്റെ മുന്നില്‍ ഘടിപ്പിക്കുക.

സ്‌പോട്ടി ലൂക്കില്‍ ഒരുങ്ങുന്ന വാഹനത്തിന്റെ പെട്രോള്‍ ടാങ്കിലും ഒരു ഡിസ്പ്ലേ സ്‌ക്രീന്‍ നല്‍കിയിട്ടുണ്ട്.
8.23 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് കഴിയും.

Top