ബജാജ് സിടി110എക്സ് വിപണിയില്‍ എത്തി

സിടി110നേക്കാൾ അല്പം സ്‌പോർട്ടി ലുക്കിലെത്തുന്ന ബജാജ് സിടി110എക്സിന് 55,494 രൂപയാണ് എക്‌സ്-ഷോറൂം വില. സിടി110നേക്കാൾ 1000 രൂപ കൂടുതലാണ് സിടി110എക്സിന്. ഈ അധിക വിലയ്ക്ക് കട്ടി കൂടിയ ക്രാഷ് ഗാർഡ്, സ്‌പോർട്ടി ലുക്കിൽ കറുപ്പ് നിറത്തിലുള്ള മഡ്ഗാർഡുകൾ, ഹെഡ്‍ലാംപ് കൗൾ, പുത്തൻ വൈസർ, 7 കിലോഗ്രാം വരെ ഭാരം താങ്ങാൻ സാധിക്കുന്ന റിയർ കാരിയർ എന്നിവയാണ് സിടി110എക്സിനെ വ്യത്യസ്തമാക്കുന്നത്.

ഇത് കൂടാതെ വലിപ്പമേറിയ ടാങ്ക് തൈ ഗാർഡുകൾ, ഡ്യുവൽ ടെക്സ്ചറുള്ള സീറ്റുകൾ, ഹാൻഡിൽ ബാർ ബ്രെയ്‌സ്‌, വലിപ്പമേറിയ എൻജിൻ ഗാർഡ് എന്നിവയും സിടി110എക്സിൽ ഇടം പിടിച്ചിട്ടുണ്ട്. പുത്തൻ ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറൻസും കൂടുതലാണ്, 170 എംഎം.

ബ്ലൂ/ബ്ലാക്ക്, റെഡ്/ബ്ലാക്ക്, ഗ്രീൻ/ഗോൾഡൻ, റെഡ് എന്നിങ്ങനെ നാല് നിറങ്ങളിൽ വില്പനക്കെത്തിയിരിക്കുന്ന ബജാജ് സിടി110എക്സിന് 7,500 ആർപിഎമ്മിൽ 8.48 ബിഎച്പി പവറും 5,000 ആർപിഎമ്മിൽ 9.81 എൻഎം ടോർക്കും നിർമ്മിക്കുന്ന 115 സിസി ഡിടിഎസ്-ഐ എൻജിൻ ആണ്. 4-സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്.

Top