ബജാജ് v15നെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കില്ലെന്ന് കമ്പനി

ന്ത്യന്‍ വിപണിയില്‍ നിന്ന് ബജാജ് V15 (150 സിസി) പിന്‍വലിക്കില്ലെന്ന് കമ്പനി. പ്രതീക്ഷിച്ച വില്‍പ്പന നടക്കുന്നില്ലെന്നും അതിനാല്‍ ബൈക്കിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ക്ക് കഴിഞ്ഞിടയ്ക്ക് ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനം.

വിപണിയിലെ ബൈക്കിന്റെ പ്രകടനം മോശമാണ്. വളരെ കുറച്ച് ആളുകളെ മാത്രമേ ബൈക്ക് ആകര്‍ഷിക്കുന്നുള്ളു. V ശ്രേണി വികസിപ്പിക്കാന്‍ പദ്ധതികള്‍ ഉണ്ടായിരുന്നെങ്കിലും ആ പദ്ധതികള്‍ ഉപേക്ഷിക്കുകയാണെന്നും അദ്ദഹം പറഞ്ഞു. പക്ഷേ ബൈക്കിനെ പിന്‍വലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വില്‍പനയില്‍ ഇടിവ് സംഭവിച്ചതോടെ 2018 ജുലൈയിലും V12 (125 സിസി) ബൈക്കിനെ കമ്പനി വിപണയില്‍ നിന്നു പിന്‍വലിച്ചിരുന്നു. 2016 -ലാണ് V15 -നെ ബജാജ് രാജ്യത്ത് പുറത്തിറക്കുന്നത്. ഡിസൈനും, യാത്രാസുഖവും, ന്യായമായ വിലയും വിപണിയില്‍ വാഹനത്തിന് നല്ലൊരു തുടക്കം നല്‍കി.

Top