ബജാജ് V15 പവര്‍ അപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി ; വില 65,700 രൂപ

മുഖം മിനുക്കി പുത്തന്‍ ബജാജ് V15 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 65,700 രൂപയാണ് പുതിയ V15 പവര്‍ അപ്പ് പതിപ്പിന്റെ വില. ബോഡി ഗ്രാഫിക്‌സിലും ബാക്ക്‌റെസ്റ്റിലും കാതലായ മാറ്റങ്ങള്‍ സംഭവിച്ചു.

നിറവൈവിധ്യതയും പുതിയ ബൈക്കിന്റെ വിശേഷമാണ്. INS വിക്രാന്തിനെ ഓര്‍മ്മപ്പെടുത്തുന്ന പ്രത്യേക ‘V’ ചിഹ്നം ഇന്ധനടാങ്കില്‍ പതിഞ്ഞിട്ടുണ്ട്. എബിഎസിന്റെ അഭാവം മോഡലിന്റെ പോരായ്മയായി ഇവിടെ ചൂണ്ടിക്കാട്ടാം. സാധാരണ V15 ബൈക്കിനെ അപേക്ഷിച്ച് V15 പവര്‍ അപ്പിന് സവിശേഷതകള്‍ ഒരുപാടുണ്ട്.

പ്രതിദിന ആവശ്യങ്ങള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ബൈക്ക് ഒരുപോലെ അനുയോജ്യമാണെന്ന് കമ്പനി പറയുന്നു. ഭാരം 137 കിലോ. ബൈക്കിലുള്ള 149.5 സിസി എഞ്ചിന് 12.8 bhp കരുത്തും 13 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. നിലവിലെ മോഡലിനെക്കാള്‍ 1 bhp കരുത്തും 0.3 Nm torque ഉം അധികമാണിത്. എയര്‍ കൂളിംഗ് സംവിധാനത്തിന് പിന്തുണ മാത്രമെ എഞ്ചിനുള്ളൂ. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സാണ് ന്ല്‍കിയിരിക്കുന്നത്.

Top