പ്രീമിയം കമ്മ്യൂട്ടര്‍ ബൈക്കായ ബജാജ് V15നെ വിപണിയില്‍ നിന്നും പിന്‍വലിച്ചു

പ്രീമിയം കമ്മ്യൂട്ടര്‍ ബൈക്കായ ബജാജ് V15 -നെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് കമ്പനി പിന്‍വലിച്ചു. ഔദ്യോഗിക വെബ്സൈറ്റില്‍ നിലവിലുണ്ടെങ്കിലും വാഹനത്തിന്റെ നിര്‍മ്മാണം ബജാജ് നിര്‍ത്തി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബൈക്കിന്റെ വില്‍പ്പന വളരെ മോശമാണ്. ഇതിനെ തുടര്‍ന്നാണ് വിപണിയില്‍ നിന്നും ബൈക്കിനെ പിന്‍വലിച്ചതെന്നാണ് സൂചന.

പുതിയ ചട്ട പ്രകാരം 150 സിസിയും അതിന് മുകളിലുമുള്ള ഇരുചക്ര വാഹനത്തിനെല്ലാം അടിസ്താനമായി ABS സംവിധാനം നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ V15 -ല്‍ ബജാജ് ഈ മാറ്റം സമയത്ത് നടപ്പിലാക്കിയില്ല.

V15 പ്രീമിയം കമ്മ്യൂട്ടര്‍ ബൈക്കിന് 12 bhp കരുത്തും 10.7 Nm torque ഉം പുറപ്പെടുവിക്കുന്ന 149.5 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ് ബജാജ് നല്‍കിയിരുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് വാഹനത്തിന്. 65,626 രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

Top