bajaj v12 launch

ജാജിന്റെ കമ്മ്യൂട്ടര്‍ സെഗ്മെന്റിലുള്ള പുതിയ ബൈക്ക് വി12 ഈ മാസം ലോഞ്ച് ചെയ്യും. ബജാജിന്റെ പ്രസിഡന്റ് എറിക് വാസാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഡി കമ്മീഷന്‍ ചെയ്ത വിക്രാന്ത് കപ്പലിന്റെ ലോഹ ഭാഗങ്ങളുപയോഗിച്ചാണ് ബജാജ് വി15 ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

വി15യുടെ പിന്‍ഗാമിയാണ് പുതിയ വി12. വി12 പൂര്‍ണ്ണമായും വിക്രാന്തിന്റെ ലോഹഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതല്ല. ബൈക്കിലെ കുറച്ച് ഭാഗങ്ങള്‍ മാത്രമാണ് വിക്രാന്തിന്റെ ലോഹഭാഗങ്ങളുപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നത്.

വി15യില്‍ നിന്ന് വി12വില്‍ എത്തുമ്പോള്‍ ബജാജ് ബൈക്കിന്റെ എഞ്ചിനില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

നേരത്തെ ഉണ്ടായിരുന്നു 150cc ലോങ് സ്‌ട്രോക്ക് എഞ്ചിനു പകരം 125cc എഞ്ചിനാണ് പുതിയ ബൈക്കിനായി കമ്പനി നല്‍കുന്നത്. സീറ്റിന്റെ കാര്യത്തിലും, അലോയ് വീലിലും, ബ്രേക്കിലുമാണ് ബജാജ് പുതിയ ബൈക്കില്‍ ചില വ്യത്യാസങ്ങള്‍ വരുത്തിയിരിക്കുന്നത്.

വി15യിലെ ഡ്രം ബ്രേക്കുകള്‍ മാറ്റി പകരം വി12വില്‍ ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നു.56,200 രൂപയായിരിക്കും ബൈക്കിന്റെ ഡല്‍ഹി ഷോറും വില.

Top