Bajaj V, Made of INS Vikrant’s Scrap Metal, Unveiled in India

എക്‌സിക്യൂട്ടിവ് കമ്യൂട്ടര്‍ ബൈക്ക് ബജാജ് വി അനാവരണം ചെയ്തു. ഇന്ത്യയുടെ പ്രഥമ എയര്‍ക്രാഫ്റ്റ് കാരിയര്‍ ഐഎന്‍എസ് വിക്രാന്തിന്റെ ലോഹത്തകിട് ഉപയോഗിച്ചു നിര്‍മിക്കുന്ന വിയുടെ നിര്‍മാണം ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. മാര്‍ച്ചില്‍ വില്‍പന ആരംഭിക്കും. വില 60,000 നും 70,000 നും ഇടയിലാകുമെന്നാണ് സൂചന. ഇബോണി ബ്ലാക്, പേള്‍ വൈറ്റ് എന്നീ രണ്ടു നിറഭേദങ്ങളില്‍ ലഭ്യമാകും.

150 സിസി എന്‍ജിന്‍ സാധാരണ സാഹചര്യങ്ങളില്‍ 3000 ആര്‍പിഎമ്മില്‍ 12 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക് ഉല്‍പാദിപ്പിക്കും. 5500 ആര്‍പിഎമ്മില്‍ 13 ന്യൂട്ടണ്‍ മീറ്റര്‍ ആണ് പരമാവധി ടോര്‍ക്. 7500 ആര്‍പിഎമ്മില്‍ 12 ബിഎച്ച്പി കരുത്തു നല്‍കുന്ന ബൈക്കിന് 5 സ്പീഡ് ഗിയര്‍ ബോക്‌സാണുള്ളത്.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്‌സും പിന്നില്‍ ഇരട്ട നൈട്രോക്‌സ് ഷോക് അബ്‌സോര്‍ബറും ആണുള്ളത്. മുന്‍വശത്തു ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കും നല്‍കിയിരിക്കുന്നു. 18 ഇഞ്ച് അലോയ് റിം മുന്നിലും 16 ഇഞ്ച് അലോയ് റിം പുറകിലും നല്‍കിയിരിക്കുന്നു. ഇരട്ട സ്‌പോക്ക്. ഇന്ധനടാങ്ക് കപ്പാസിറ്റി 13 ലിറ്റര്‍. അലുമിനിയം ഹൈലൈറ്റോടു കൂടിയ ഗ്രാഫിക്‌സ് ബോഡിക്ക് പൗരുഷമേകുന്നു. ഹെഡ്‌ലാമ്പ് 60 വാട്ട്. എല്‍ഇഡി ടെയില്‍ ലാമ്പ്.

ഇരട്ട സീറ്റോടൈയത്തുന്ന ബജാജ് വി ബോഡിയുടെ നിറത്തിലുള്ള കവറുപയോഗിച്ച് സിംഗിള്‍ സീറ്റായി അനായാസം മാറ്റാനാകും. ആദ്യ ഘട്ടത്തില്‍ 20,000 യൂണിറ്റുകള്‍ നിര്‍മിക്കാനാണ് കമ്പനിയുടെ പദ്ധതി. നിലവില്‍ ഹീറോയ്ക്കു മേല്‍ക്കോയ്മയുള്ള 125 സിസി കമ്യൂട്ടര്‍ സെഗ്‌മെന്റ് കൈയ്യടക്കുകയാണ് വിയിലൂടെ ബജാജ് ലക്ഷ്യമിടുന്നത്.

Top