പുതിയ ബൈക്ക് അവതരിപ്പിക്കാനൊരുങ്ങി ബജാജ്

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജ് പുതിയൊരു ബൈക്കിന്റെ നിര്‍മാണത്തിലാണെന്ന് റിപ്പോര്‍ട്ട്. പുത്തന്‍ ബൈക്കായ് പള്‍സര്‍ 250Fന്റെ നിര്‍മ്മാണത്തിലാണ് കമ്പനിയെന്നും പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതായും റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പള്‍സര്‍ 220 Fന് സമാനമായി സെമി ഫെയേഡ് ബൈക്ക് ആണ് പള്‍സര്‍ 250F എന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ഇഡി ഹെഡ്‌ലാമ്പുള്ള ആദ്യ പള്‍സര്‍ ബൈക്കുമായിരിക്കും 250F എന്നും റിപ്പോര്‍ട്ടുണ്ട്. പള്‍സര്‍ 250Fന് വോള്‍ഫ് ഐ സ്‌റ്റൈല്‍ ഹെഡ്‌ലാംപാണ് എന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. മാത്രമല്ല ഹെഡ്‌ലാംപ് ക്ലസ്റ്ററില്‍ കണ്‍ പുരികങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന ഡേടൈം റണ്ണിങ് ലാമ്പുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പള്‍സര്‍ NS200ന് സമാനമായ 17 ഇഞ്ച് അലോയ് വീലാണ് ബൈക്കില്‍ ഉള്ളത്. ഇത് പള്‍സര്‍ NS200ന് സമാനമായ ബ്രെയ്ക്കും പള്‍സര്‍ 250Fല്‍ ഇടം പിടിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബജാജ് ഡോമിനാര്‍ 400ന് സമാനമായ എന്നാല്‍ വലിപ്പം കുറഞ്ഞ ഡബിള്‍ ബാരല്‍ എക്‌സ്‌ഹോസ്റ്റ് ആണ് പള്‍സര്‍ 250F-യില്‍ ഇടം പിടിക്കുക. ബജാജ് പള്‍സര്‍ 250F-ന് ടെലിസ്‌കോപിക് മുന്‍ ഫോര്‍ക്കുകളും പുറകില്‍ മോണോ സസ്‌പെന്‍ഷനുമായിരിക്കും.

പള്‍സര്‍ 250Fയുടെ ടെസ്റ്റ് ബൈക്കിന് പള്‍സര്‍ 220 F-നേക്കാള്‍ വലിപ്പമേറിയ വൈസര്‍ ആണ്. കൂടുതല്‍ അംഗുലര്‍ ആയ ഫെയറിങ്, ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ ബാറുകള്‍, വ്യത്യസ്തമായ X ഷെയ്പ്പിലുള്ള ടെയില്‍ ലാംപ്, സ്പ്ലിറ്റ് ഗ്രാബ് റെയില്‍ എന്നിവയും പള്‍സര്‍ 250Fനുണ്ടാവും എന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഈ ബൈക്ക് എപ്പോള്‍ വിപണിയില്‍ എത്തും എന്ന് നിലവില്‍ വ്യക്തമല്ല.

 

Top