ക്വാഡ്രിസൈക്കിള്‍ മോഡലായ ക്യൂട്ടും ഇലക്ട്രിക്കില്‍ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

ചേതകിന് പിന്നാലെ ബജാജിന്റെ അടുത്ത ഇലട്രിക് മോഡല്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി.വാഹന പ്രേമികളുടെ മനം കവരുന്ന പുതിയ മോഡല്‍ ക്യൂട്ട് അവതരിപ്പിച്ചു.

പുറത്തുവന്ന ആദ്യ ചിത്രങ്ങള്‍ പ്രകാരം രൂപത്തില്‍ റഗുലര്‍ ക്യൂട്ടിന് സമാനമാണെങ്കിലും ക്വാഡ്രിസൈക്കിള്‍ വകഭേദത്തില്‍നിന്ന് വ്യത്യസ്തമായി പുതിയ ഝഇഅഞ ബാഡ്ജിങ്ങിലാണ് ഇലക്ട്രിക് ക്യൂട്ട് അവതരിപ്പിക്കുകയെന്നാണ് സൂചന.

ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിലുള്ള മോഡലാണ് പരീക്ഷണ ഓട്ടത്തിലുള്ളത്. അതിനാല്‍തന്നെ വിദേശ രാജ്യങ്ങളിലേക്കായിരിക്കും ആദ്യം ക്യൂട്ട് ഇലക്ട്രിക് ബജാജ് പരിഗണിക്കുകയെന്നാണ് സൂചന. നിലവില്‍ റഗുലര്‍ ക്യൂട്ട് മോഡല്‍ നിരവധി രാജ്യങ്ങളിലേക്ക് ബജാജ് കയറ്റുമതി ചെയ്യുന്നുണ്ട്.

2020 ഇന്ത്യ ഓട്ടോ എക്സ്പോയില്‍ ക്യൂട്ട് ഇലക്ട്രിക്കിനെ ബജാജ് പ്രദര്‍ശിപ്പിച്ചേക്കും. നിലവില്‍ രണ്ടര ലക്ഷം രൂപ മുതലാണ് പെട്രോള്‍, സിഎന്‍ജി ക്യൂട്ടിന്റെ വില, ഇതിനെക്കാള്‍ ഉയര്‍ന്ന വില ഇലക്ട്രിക്കിന് പ്രതീക്ഷിക്കാം.

Top