ബജാജ് പള്‍സര്‍ ‘എൻഎസ്250’ ഈ വര്‍ഷം വിപണിയിലെത്തും

പള്‍സര്‍ 250യുടെ പരീക്ഷണയോട്ടം ബജാജ് ആരംഭിച്ചതായി റിപ്പോർട്ട്. പുനെയില്‍ പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതായും മോട്ടോര്‍ ബീം റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ഡിസൈന്‍ ഘടകങ്ങളും സവിശേഷതകളും കാണിക്കുന്ന ഒരു പ്രീ-പ്രൊഡക്ഷന്‍ ഫോര്‍മാറ്റിലാണ് പരീക്ഷണയോട്ടത്തിനിടെ ബൈക്ക് കാണപ്പെട്ടതെന്നും വാഹനം ഈ സെപ്റ്റംബറില്‍ എത്തിയേക്കുമെന്നും ആണ് റിപ്പോർട്ട്.

നിലവിലെ പള്‍സര്‍ എൻഎസ്200 -ലെ ലിക്വിഡ് കൂള്‍ഡ് എഞ്ചിനില്‍ നിന്ന് വ്യത്യസ്തമായി 250 സിസി എഞ്ചിന്‍ ഓയില്‍ ലഭിച്ചേക്കും. എഞ്ചിന്‍ ഏകദേശം 24 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിച്ചേക്കും.മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാകും സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്.

Top