നേക്കഡ് സ്ട്രീറ്റ് രൂപകല്‍പ്പന; ബജാജ് പള്‍സര്‍ എന്‍എസ് 200 വിപണിയില്‍

നേക്കഡ് സ്ട്രീറ്റ് രൂപകല്‍പ്പനയുള്ള ബജാജ് പള്‍സര്‍ എന്‍എസ് 200ന്റെ ബിഎസ് 6 നിഷ്‌കര്‍ഷിക്കുന്ന മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.25 ലക്ഷം രൂപയാണ് വില. ബിഎസ് 4 മോഡലിനേക്കാള്‍ 10,675 രൂപ കൂടുതല്‍ ആണിത്. അല്‍പ്പം കൂടുതല്‍ ടോര്‍ക്കുമായാണ് പുതിയ പള്‍സര്‍ എന്‍എസ് 200 വിപണിയില്‍ എത്തുന്നത്.

ബിഎസ് 6 പാലിക്കുന്ന 199.5 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ 24.5 എച്ച്പി കരുത്തും 18.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ഗ്രാഫൈറ്റ് ബ്ലാക്ക്, മിറാഷ് വൈറ്റ്, ഫിയറി യെല്ലോ, വൈല്‍ഡ് റെഡ് എന്നീ നാല് കളര്‍ ഓപ്ഷനുകളിലാണ് ബൈക്ക് ലഭിക്കുക. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി, കെടിഎം 200 ഡ്യൂക്ക് എന്നിവയാണ് എതിരാളികള്‍.

Top