ബജാജ് NS 125 അടുത്ത മാസം ഇന്ത്യന്‍ വിപണിയിലേക്ക്

പുതിയ 125 സിസി ബൈക്ക് ചട 125 -നെ അടുത്ത മാസം വിപണിയിലെത്തിക്കാനൊരുങ്ങി ബജാജ്. കറുപ്പ്, ചുവപ്പ്, വെള്ള, മഞ്ഞ എന്നിങ്ങനെ നാല് നിറങ്ങളിലാവും ബൈക്ക് ലഭ്യമാകുന്നത്. 70,000 രൂപയാണ് വാഹനത്തിന് നിലവില്‍ പ്രതീക്ഷിക്കുന്ന വില.

പുതിയ ബോഡി ഗ്രാഫിക്സുകളും, നിറങ്ങളും, മാറ്റ് ഫിനീഷുള്ള സൈലന്‍സറും, സ്പ്ലിറ്റ് സീറ്റുകളും, വീതിയുള്ള ടയറുകളും, എഞ്ചിന് മുകളിലുള്ള ചെറു കവറിങ്ങും വാഹനത്തിനൊരു സ്പോര്‍ട്ടി ഫീല്‍ നല്‍കുന്നു.

കൂര്‍ത്ത ഹെഡ്ലാമ്പ് ഡിസൈന്‍, ഉയര്‍ന്ന വിന്റ് സ്രീന്‍, പാതി ഡിജിറ്റലായ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, അനലോഗ് ടാക്കോമീറ്റര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

വാഹനത്തിന് മുന്‍പില്‍ 240 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രംബ്രേക്കുകളുമാണ് നല്‍കിയിരിക്കുന്നത്. മുന്‍ വശത്ത് കണ്‍വെന്‍ഷനല്‍ ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളാണ് പുതിയ NS 125 -ന് നല്‍കിയിരിക്കുന്നത് പിന്നില്‍ ഇരട്ട നൈട്രോക്സ് ഷോക്ക് അബ്സോര്‍ബറുകളുമാണ്.

12 bhp കരുത്തും 11 Nm torque നല്‍കുന്ന 124.45 സിസി സിംഗള്‍ സിലണ്ടര്‍ എയര്‍കൂള്‍ഡ് സിംഗിള്‍ സിലണ്ട്രര്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സാണ്.

Top