പുതിയ ഓൾ-ബ്ലാക്ക് വേരിയന്‍റ് അവതരിപ്പിച്ച് ബജാജ് പൾസർ

പുതിയ ഓൾ-ബ്ലാക്ക് വേരിയന്റ് ഇന്ത്യയിൽ അവതരിപ്പിച്ചു കൊണ്ട് ബജാജ് ഓട്ടോ പൾസർ. N250, F250 എന്നീ മോഡലുകളിലാണ് പുതിയ വേരിയന്റുകൾ. 1.49 ലക്ഷം രൂപയാണ് ഈ മോട്ടോർസൈക്കിളുകളുടെ എക്‌സ്-ഷോറൂം വില. സ്റ്റാൻഡേർഡ് ഫീച്ചറുകൾക്കൊപ്പം ഡ്യുവൽ-ചാനൽ എബിഎസും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ക്വാർട്ടർ ലിറ്റർ പൾസറുകൾ ആദ്യമായി പുറത്തിറക്കിയത്. ഇതിനകം, 10,000 യൂണിറ്റുകൾ രാജ്യത്ത് വിറ്റഴിച്ചു എന്നാണ് കമ്പനിയുടെ കണക്കുകള്‍.

പഴയ ഡിസൈനികളിൽ തന്നെയാണെങ്കിലും പുതിയ ഇരുണ്ട നിറങ്ങൾ ആകർഷണീയത വർദ്ധിപ്പിക്കുന്നുണ്ട്. മാറ്റ് ടോണുകളുള്ള ഗ്ലോസി ബ്രൂക്ക്ലിൻ ബ്ലാക്ക് ഷേഡിലാണ് അവ പൂർത്തിയാക്കിയിരിക്കുന്നത്. സൂക്ഷ്മമായ ബോഡി ഗ്രാഫിക്സും ലഭിക്കും. ബജാജ് പൾസർ 250 സീരീസ് മോട്ടോർസൈക്കിളുകളുടെ ഈ ഓൾ-ബ്ലാക്ക് ഷേഡുകൾക്ക് ഡ്യുവൽ-ചാനൽ എബിഎസ് ലഭിക്കുന്നുമുണ്ട്.

പൾസർ N250-ന് 1.44 ലക്ഷം രൂപയും പൾസർ F250-ന് 1.25 ലക്ഷം രൂപയും വിലയുള്ള മറ്റ് കളർ സ്‌കീമുകൾക്ക് ഇപ്പോഴും ഡിസ്‌ക് ബ്രേക്കുകളുള്ള സിംഗിൾ-ചാനൽ ABS യൂണിറ്റ് ലഭിക്കും. ഈ ക്വാർട്ടർ ലീറ്റർ മോട്ടോർസൈക്കിളുകൾക്ക് മുന്നിൽ ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ മോണോ-ഷോക്ക് അബ്‌സോർബറുമുണ്ട്.

ഗിയർ-പൊസിഷൻ ഇൻഡിക്കേറ്റർ, യുഎസ്ബി മൊബൈൽ ചാർജിംഗ് പോർട്ട് മുതലായവയുള്ള സെമി-അനലോഗ് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ ഫീച്ചറുകൾ ലഭിക്കുന്നു. ക്വാർട്ടർ-ലിറ്റർ പൾസർ മോട്ടോർസൈക്കിളുകൾക്ക് പവർ നൽകുന്നത് 249.07 സിസി, സിംഗിൾ സിലിണ്ടർ, ഫോർ-സ്ട്രോക്ക് എഞ്ചിന്‍, 24.1 bhp കരുത്തും 21.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഓയിൽ-കൂൾഡ്, ഫ്യൂവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിൻ എന്നിവയാണ്. എഞ്ചിനുകള്‍ അഞ്ച് സ്‍പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. അവയ്ക്ക് അസിസ്റ്റും സ്ലിപ്പർ ക്ലച്ചും ലഭിക്കും.

Top