ബജാജ് പള്‍സര്‍ 250 വിപണിയിലേക്ക് !

രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ ജനപ്രിയ ശ്രേണിയാണ് പള്‍സര്‍. ഇപ്പോഴിതാ പള്‍സര്‍ ശ്രേണിയിലേക്ക് ഇന്ത്യയില്‍ പുതിയൊരു മോട്ടോര്‍സൈക്കിള്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ബജാജ് പള്‍സര്‍ 250 ആണ് ഈ പുതിയ മോഡലെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ഒക്ടോബര്‍ 28ന് ബജാജ് പള്‍സര്‍ 250ന്റെ ലോഞ്ച് നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ബജാജ് പള്‍സര്‍ 250 നേക്കഡ് (ബജാജ് പള്‍സര്‍ 250 എഫ്) സെമി-ഫാറിംഗ് (ബജാജ് NS250) എന്നിങ്ങനെ രണ്ട് എഡിഷനുകളാണ് അവതരിപ്പിക്കുക. ബജാജ് പള്‍സര്‍ 250ല്‍ പള്‍സര്‍ ശ്രേണിയിലെ ഏറ്റവും വലിയ ഡിസ്‌പ്ലേസ്‌മെന്റ് എഞ്ചിന്‍ ഫീച്ചര്‍ ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ബജാജ് പള്‍സര്‍ 250ന് കരുത്ത് നല്‍കുന്ന കെടിഎം 250 സിസി ഓയില്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ നിന്ന് 28 ബിഎച്ച്പി കരുത്തും 20 എന്‍എം ടോര്‍ക്കും നല്‍കും. ബൈക്കില്‍ ബജാജ് ഒരു സ്ലിപ്പര്‍ ക്ലച്ച് ചേര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ബജാജ് പള്‍സര്‍ 250 ബൈക്കുകള്‍ക്ക് 1.4 ലക്ഷത്തിലധികമായിരിക്കും എക്‌സ് ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

മോട്ടോര്‍സൈക്കിളിന്റെ മൊത്തത്തിലുള്ള ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു പുതിയ മോണോ-ഷോക്ക് സസ്‌പെന്‍ഷനും പുതിയ അലോയ് വീലുകളും ചേര്‍ത്തുകൊണ്ട് പുതിയ ബജാജ് പള്‍സര്‍ 250-ന്റെ ഫ്രെയിം ചെറുതായി മാറ്റാന്‍ സാധ്യതയുണ്ട്. പുതിയ പ്ലാറ്റ്‌ഫോം പള്‍സര്‍ 250 -ലേക്ക് ഒരു പുതിയ സ്വിംഗ് ആം യൂണിറ്റും ചേര്‍ക്കും.

2018 മാര്‍ച്ച് മുതല്‍ ബജാജ് പള്‍സര്‍ 250 പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ടെസ്റ്റിനിടെ പലതവണ പള്‍സര്‍ 250യുടെ രണ്ട് മോഡലുകളും ക്യാമറകളില്‍ കുടുങ്ങിയിരുന്നു. അടുത്തിടെ കാണാന്‍ കഴിഞ്ഞ പ്രൊഡക്ഷന്‍ മോഡലുകള്‍ പള്‍സര്‍ 250 അവതരിപ്പിക്കുന്ന നിരവധി അപ്ഡേറ്റുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതില്‍ താഴ്ന്ന സ്ഥാനത്തുള്ള എല്‍ഇഡി ഹെഡ്ലൈറ്റ് ഉള്ള ഗംഭീരമായ ബോഡി വര്‍ക്ക് ഉള്‍പ്പെടുന്നു.

 

Top