എബിഎസ് ബ്രേക്കിങ് സുരക്ഷയില്‍ പള്‍സര്‍ 220 എഫ് വിപണിയിലേക്ക്

ബിഎസ് ബ്രേക്കിങ് സുരക്ഷയില്‍ ബജാജിന്റെ പള്‍സര്‍ 220 എഫ് വിപണിയില്‍ എത്തി. മിഡ്‌നൈറ്റ് ബ്ലാക്ക്, പ്ലാസ്മ ബ്ലു, വൈന്‍ റെഡ് എന്നീ മൂന്ന് നിറങ്ങളില്‍ എത്തുന്ന 220 എഫ് എബിഎസിന് 1.05 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഡുവല്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷ സംവിധാനവുമൊരുക്കിയാണ് പള്‍സര്‍ 220 എഫ് നിരത്തിലെത്തിയിരിക്കുന്നത്.

ലുക്കിലും നേരിയ മാറ്റങ്ങള്‍ ഒരുക്കിയാണ് വിപണിയിലെത്തിയിരിക്കുന്നത്. താഴെ ഭാഗത്തായി പുതിയ ബെല്ലി പാനും സ്‌റ്റൈലിഷ് ഡിസൈനിലുള്ള ഗ്രാഫിക്‌സുമാണ് പള്‍സര്‍ 220 എഫിലെ മറ്റ് മാറ്റങ്ങള്‍.

മുന്‍ മോഡലിലുണ്ടായിരുന്ന വലിയ വൈസര്‍, ഡുവല്‍ ബീം എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ് ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ എന്നിവ പുതിയ പള്‍സര്‍ 220 എഫിലും നല്‍കിയിട്ടുണ്ട്.

ഡിറ്റിഎസ്‌ഐ എന്‍ജിനാണ് പള്‍സര്‍ 220 എഫില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 220 സിസിയില്‍ 21 ബിഎച്ച്പി പവറും 19 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഡിസ്‌ക് ബ്രേക്ക് സംവിധാനം മുമ്പ് നല്‍കിയിരുന്നെങ്കിലും എബിഎസ് പുതുമയാണ്. മുന്നില്‍ ടെലി സ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ അഞ്ച് സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന നെട്രോക്‌സ് സസ്‌പെന്‍ഷനുമാണ് നല്‍കിയിട്ടുള്ളത്.

Top