പുതിയ ബജാജ് പള്‍സര്‍ 220 എഫ് ഇന്ത്യന്‍ വിപണിയിലേക്ക് ; വില 85,955 രൂപ

ന്ത്യന്‍ നിരത്തുകളില്‍ 2003ഓടെ സജീവമായ ബജാജ് പള്‍സറിന് ഇന്ന് ആറ് വേരിയന്റുകളാണ് ഉള്ളത്. പള്‍സറിന്റെ എല്ലാ മോഡലുകളും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 220 സിസി പള്‍സര്‍ 220 എഫ് ആയി പരിഷ്‌കരിച്ച പതിപ്പ് പുറത്തിക്കുന്നു. മിഡ്‌നൈറ്റ് ബ്ലാക്ക്, പ്ലാസ്മ ബ്ലു, വൈന്‍ റെഡ് എന്നീ മൂന്ന് നിറങ്ങളില്‍ എത്തുന്ന 220 എഫിന് 85,955 രൂപയാണ് എക്‌സ്‌ഷോറൂം വില.

ഡുവല്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം എബിഎസ് സുരക്ഷ സംവിധാനവുമൊരുക്കുന്നു എന്നതാണ് ഈ ബൈക്കിന്റെ പുതുമ. മുന്നില്‍ ടെലി സ്‌കോപിക് സസ്‌പെന്‍ഷനും പിന്നില്‍ അഞ്ച് സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന നെട്രോക്‌സ് സസ്‌പെന്‍ഷനുമാണ് ഒരുക്കിയിരിക്കുന്നത്.

വലിയ വൈസറിനൊപ്പം ഡുവല്‍ ബീം എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ് ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ എന്നിവയാണ് പുതിയ പള്‍സര്‍ 220 എഫില്‍ ഉള്ളത്. ഡിറ്റിഎസ്‌ഐ എന്‍ജിനാണ് പള്‍സര്‍ 220 എഫില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 220 സിസിയില്‍ 21 ബിഎച്ച്പി പവറും 19 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

Top