ബജാജിന്റെ പള്‍സര്‍ 180F നിയോണ്‍ വിപണിയില്‍

ജാജിന്റെ പുതിയ പള്‍സര്‍ 180F നിയോണ്‍ വിപണിയില്‍. പള്‍സറിന്റെ 220 F മോഡലിന് സമാനം തന്നെയാണ് പള്‍സര്‍ 180F. ധാരാളമായുള്ള സീറ്റ് കുഷ്യനിംഗാണ് പുതിയ പള്‍സര്‍ 180F ന്റെ പ്രത്യേകത.ഫെയറിംഗിലും ഇന്ധനടാങ്കിലും പാനലുകളിലും പതിപ്പിച്ച ഓറഞ്ച് സ്റ്റിക്കര്‍ 180F നെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.ഫെയറിംഗിനോട് ചേര്‍ന്ന് ഹെഡ്‌ലാമ്പിന് താഴെയാണ് പള്‍സര്‍ 180F നിയോണിന്റെ ഇന്‍ഡിക്കേറ്ററുകള്‍ ഉള്ളത്.

പുതിയ 180F നിയോണില്‍ പള്‍സര്‍ 180 യിലെ എഞ്ചിന്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 178.6 സിസി dtsi എഞ്ചിന്‍ 8,500 rpm 17 bhm കരുത്തു പകരും. എഞ്ചിനില്‍ എയര്‍ കൂളിംഗ് സംവിധാനം മാത്രമേ ഉള്ളൂ.മുന്നില്‍ 260 mm ഡിസ്‌ക്കും പിന്നില്‍ 230 mm ഡിസ്‌ക്കുമാണ് ബൈക്കിന്റെ വേഗത നിയന്ത്രിക്കുന്നത്.പള്‍സര്‍ 220F ലും ഇതേ ഡിസ്‌ക്ക് ബ്രേക്കുകളാണുള്ളത്.180F നിയോണിന്റെ മുന്‍ പിന്‍ ടയറുകള്‍ യഥാക്രമം 90/90 സെക്ഷന്‍, 190/80 സെക്ഷന്‍ ആണ്.

17 ഇഞ്ചാണ് അഞ്ചു സ്‌പോക്ക് അലോയ് വീലുകളുടെ വലുപ്പം. 220F ലെ ഇരട്ട പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ 180F ലും ഉണ്ട്. 87,450 രൂപയാണ് ബജാജ് പള്‍സര്‍ 180F നിയോണ്‍ എഡിഷന്റെ വില.

Top