പള്‍സര്‍ 150 യുടെ പുതിയ ഇരട്ട ഡിസ്‌ക് ബ്രേക്ക് പതിപ്പ് വിപണിയില്‍

ള്‍സര്‍ 150 യുടെ പുതിയ ഇരട്ട ഡിസ്‌ക് ബ്രേക്ക് പതിപ്പ് വിപണിയില്‍. 78,016 രൂപയാണ് 2018 ബജാജ് പള്‍സര്‍ 150 ഇരട്ട ഡിസ്‌ക് ബ്രേക്ക് പതിപ്പിന്റെ എക്‌സ്‌ഷോറൂം വില (ദില്ലി). ഇരട്ട ഡിസ്‌ക് ബ്രേക്കുകള്‍ക്ക് പുറമെ ബ്ലാക്ബ്ലൂ, ബ്ലാക്‌റെഡ്, ബ്ലാക്‌ക്രോം എന്നീ മൂന്ന് ഇരട്ട നിറങ്ങളും സ്‌പോര്‍ടി ഡിസൈനും പുതിയ പള്‍സര്‍ പതിപ്പില്‍ ലഭ്യമാണ്.

പുതിയ പള്‍സര്‍ 150 യുടെ മുന്നില്‍ 260 mm ഡിസ്‌കും പിന്നില്‍ 230 mm ഡിസ്‌കുമാണ് ബ്രേക്കിംഗ് നിറവേറ്റുക. വീതിയേറിയ 37 mm ഫോര്‍ക്കുകളും സ്പ്ലിറ്റ് സീറ്റും പള്‍സര്‍ 150 ഇരട്ട ഡിസ്‌ക് ബ്രേക്ക് പതിപ്പില്‍ ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള 149 സിസി ഒറ്റ സിലിണ്ടര്‍ രണ്ടു വാല്‍വ് എഞ്ചിനിലാണ് പള്‍സര്‍ 150 ഇരട്ട ഡിസ്‌ക് ബ്രേക്ക് പതിപ്പിന്റെയും ഒരുക്കം. എഞ്ചിന് പരമാവധി 14.85 bhp കരുത്തും 12.5 Nm torque ഉം സൃഷ്ടിക്കാനാവും.

Top