പള്‍സര്‍ 150യുടെ ലിമിറ്റഡ് എഡീഷന്‍ വിപണിയില്‍ വില 65,446 രൂപ

ള്‍സര്‍ 150യുടെ ലിമിറ്റഡ് എഡീഷന്‍ മോഡല്‍ വിപണിയില്‍ പുറത്തിറങ്ങി. ബ്ലാക്ക് ആന്‍ഡ് റെഡ് ഫിനീഷിങ്ങിലാണ് ലിമിറ്റഡ് എഡീഷന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 65,446 രൂപയാണ് പള്‍സര്‍ 150 ക്ലാസിക്കിന്റെ വില.

രൂപത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍, ഹെഡ്‌ലൈറ്റിന് മുകള്‍ഭാഗത്തായി ചുവപ്പ് നിറത്തിലുള്ള ലൈന്‍ നല്‍കിയിരിക്കുന്നു. പള്‍സര്‍ ബാഡ്ജിങ്ങ് ചുവപ്പ് നിറത്തിലും ടാങ്കില്‍ നല്‍കിയിട്ടുള്ള ഗാര്‍ഡ് റെഡ് ആന്‍ഡ് ബ്ലാക്ക് ഫിനീഷിലാണ്.

മുന്നിലും പിന്നിലുമുള്ള 17 ഇഞ്ച് ബ്ലാക്ക് ഫിനീഷിങ് അലോയി വീലില്‍ റെഡ് ഡിസൈന്‍ നല്‍കി അലങ്കരിച്ചിട്ടുണ്ട്. 150 ബാഡ്ജിങ് റെഡ് ഫിനീഷിങ്ങിലാണ്. ഇന്‍ട്രുമെന്റ് ക്ലെസ്റ്ററിലും ബൈക്കിന്റെ വശങ്ങളില്‍ വിവിധയിടങ്ങളിലും ചുവപ്പ് നിറത്തിന്റെ സാന്നിധ്യമുണ്ട്.

15 ബിഎച്ച്പി പവറും 12 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 149 സിസി എന്‍ജിനാണ് ഇതിലുള്ളത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

Top