ബിഎസ് 6 പാലിക്കുന്ന ബജാജ് പള്‍സര്‍ 125 വിപണിയില്‍

ബിഎസ് 6 പാലിക്കുന്ന കറുപ്പ് നിറത്തിലുള്ള ബജാജ് പള്‍സര്‍ 125 വിപണിയില്‍ അവതരിപ്പിച്ചു. ഡ്രം ബ്രേക്ക് വേരിയന്റിന് 69,997 രൂപയും ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 74,118 രൂപയുമാണ് എക്സ് ഷോറൂം വില. നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ യഥാക്രമം 6,000 രൂപയും 8,000 രൂപയും കൂടിയിരിക്കുകയാണ്.

സെഗ്മെന്റിലെ ഏറ്റവും കരുത്തുറ്റ മോട്ടോര്‍സൈക്കിളാണ് ഇപ്പോഴും ബജാജ് പള്‍സര്‍ 125 എന്ന കാര്യത്തില്‍ സംശയമില്ല. എന്‍ജിന്‍ ഇപ്പോള്‍ 11.8 എച്ച്പി കരുത്തും 12 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 8500 അര്‍പിഎമ്മില്‍ 11.8 ബിഎച്പി പവറും, 6500 അര്‍പിഎമ്മില്‍ 11 എന്‍എം ടോര്‍ക്കും പള്‍സര്‍ 125-യുടെ എന്‍ജിന്‍ തുടര്‍ന്നും ഉത്പാദിപ്പിക്കും.

നിയോണ്‍ ബ്ലൂ, സോളാര്‍ റെഡ്, പ്ലാറ്റിനം സില്‍വര്‍ എന്നിങ്ങനെ മൂന്ന് ഗാര്‍ണിഷ് ഓപ്ഷനില്‍ കറുപ്പ് നിറത്തിലുള്ള പള്‍സര്‍ 125 സ്വന്തമാക്കാം. പള്‍സര്‍ 150-യില്‍ നിന്നും ധാരാളം ഫീച്ചറുകള്‍ പള്‍സര്‍ 125-യില്‍ എത്തിയിട്ടുണ്ട്. അലോയ് വീലുകള്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മുന്‍വശത്ത് പൈലറ്റ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ് തുടങ്ങിയ ഫീച്ചറുകള്‍ മാറ്റമില്ലാതെ തുടരുന്നു. ടെലിസ്‌കോപിക് മുന്‍ സസ്‌പെന്‍ഷനും ട്വിന്‍ ഗ്യാസ് ഷോക്ക് പിന്‍ സസ്‌പെന്‍ഷനുമാണ് പള്‍സര്‍ 125-യില്‍. 240 എംഎം മുന്‍ ഡിസ്‌ക് ബ്രെയ്ക്ക് ആണ് വിലകൂടിയ മോഡലിന്. അടിസ്ഥാന മോഡലിന് മുന്നിലും പിന്നിലും ഡ്രം ബ്രെയ്ക്കാണ്. ഹോണ്ട എസ്പി 125 മോട്ടോര്‍സൈക്കിളാണ് പ്രധാന എതിരാളി.

Top