‘പൾസർ NS125’ മോഡലുമായി ബജാജ് വിപണിയിൽ: വില ഇങ്ങനെ

രാജ്യത്തെ എൻട്രി ലെവൽ 125 സ്പോർട്‌സ് ബൈക്ക് ശ്രേണിയിലേക്ക് പുതിയ പൾസർ NS125 മോഡലിനെ അവതരിപ്പിച്ച് ബജാജ്. കമ്യൂട്ടർ മോട്ടോർസൈക്കിളുകളെ മാത്രം പരിചിതമായിരുന്ന സെഗ്മെന്റിലേക്ക് NS ഒരുക്കുന്നത് വ്യത്യ‌സ്ത അനുഭവമാകും.

93,690 രൂപയുടെ എക്സ്ഷോറൂം വിലയുള്ള ഈ കുഞ്ഞൻ ബൈക്ക് ബജാജ് പൾസർ NS ശ്രേണിയിലെ ഏറ്റവും താങ്ങാവുന്ന ഓഫറായി മാറുന്നുവെന്നതും ശ്രദ്ധേയമാണ്. NS125 അതിന്റെ മോഡലുകളായ  NS160, NS200 എന്നിവയുടെ അതേ രൂപകൽപ്പനയാണ് കടമെടുത്തിരിക്കുന്നത്.

സവിശേഷമായ ഹെഡ്‌ലാമ്പ്, 12 ലിറ്റർ മസ്ക്കുലർ ഫ്യുവൽ ടാങ്ക്, ട്വിൻ എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയും കാഴ്ച്ചയിൽ പൾസർ NS125 പതിപ്പിനെ മനോഹരമാക്കുന്നുണ്ട്. സ്പ്ലിറ്റ് ഗ്രാബ് റെയിൽ, ഷാർപ്പ് രൂപത്തിലുള്ള ബെല്ലി പാൻ എന്നിവയാണ് ഇതിന്റെ മറ്റ് സ്പോർട്ടി ആകർഷണങ്ങൾ.

Top