ബജാജിന്റെ പുതിയ മോഡല്‍ സിടി 110 വിപണിയില്‍

ജാജിന്റെ പുതിയ മോഡല്‍ സിടി 110 വിപണിയില്‍. കിക്ക് സ്റ്റാര്‍ട്ട്, സെല്‍ഫ് സ്റ്റാര്‍ട്ട് എന്നീ രണ്ട് പതിപ്പുകളായാണ് ഈ ബൈക്ക് എത്തിയിട്ടുള്ളത്. ഇതില്‍ കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 37,997 രൂപയും സെല്‍ഫ് സ്റ്റാര്‍ട്ട് വേരിയന്റിന് 44,352 രൂപയുമാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.

ടാങ്ക് പാഡ്സ്, ഗ്രാഫിക്സ് ഡിസൈന്‍, ബ്ലാക്ക് ഫിനീഷ്ഡ് എന്‍ജിന്‍ കംപാര്‍ട്ട്മെന്റ്, ഹാന്‍ഡില്‍ ബാര്‍, ടിന്റഡ് വൈസര്‍, വലിയ സീറ്റ് എന്നിവ ബജാജിന്റെ പഴയ മോഡല്‍ സിടി100 ന്റെതില്‍ നിന്ന് വ്യത്യസ്തമാണ്.

വാഹനത്തിന് കരുത്തേകുന്നത് 115 സിസി ഡിടിഎസ്-ഐ എന്‍ജിനാണ്. ഈ എന്‍ജിന്‍ 8.6 ബിഎച്ച്പി കരുത്തും 9.81 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. നാല് സ്പീഡാണ് ഗിയര്‍ബോക്സ്.കോംബി ബ്രേക്കിങ് സംവിധാനമാണ് ഈ ബൈക്കിന് സുരക്ഷയൊരുക്കുന്നത്.

Top