പുതിയ അതിഥിയെ ജനുവരി അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങി ബജാജ്

പുതിയ ഒരു അതിഥിയെ കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങി ബജാജ്. 2019 ബജാജ് ഡോമിനാര്‍ ആണ് പുതിയ മുഖവുമായ് ബൈക്ക് ശ്രേണിയിലെത്തുന്നത്. ജനുവരി അവസാനത്തോടെ വാഹനം വിപണിയില്‍ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇത്തവണ ഒട്ടേറെ മാറ്റങ്ങളുമായാണ് ഡോമിനാര്‍ വിപണിയിലെത്തുന്നത്. ഇതില്‍ ഏറ്റവും പ്രധാനമായുള്ളത് ഭാരത് സ്റ്റേജ് 6 (BS 6) മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ഡോമിനാറിന്റെ രൂപകല്‍പന എന്നുള്ളത് തന്നെയാണ്.

Top