എബിഎസ് ഇല്ലാത്ത ബജാജിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഡോമിനാര്‍ 400 പതിപ്പിനെ പിന്‍വലിച്ചു

bajaj dominar

വില്‍പനയില്‍ കുറവ് വന്നതിനാല്‍ എബിഎസ് ഇല്ലാത്ത ഡോമിനാര്‍ 400 പതിപ്പിനെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ പിന്‍വലിച്ചു. ബജാജിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഡോമിനാര്‍ 400 വിപണിയില്‍ എത്തിയിട്ട് രണ്ടു വര്‍ഷമായി. എബിഎസ് ഇല്ലാത്ത പതിപ്പ്, ഡ്യൂവല്‍ ചാനല്‍ എബിഎസോട് കൂടിയ പതിപ്പ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായാണ് ഡോമിനാര്‍ വിപണിയില്‍ അവതരിച്ചത്.

രാജ്യത്തെ മിക്ക ഉപഭോക്താക്കള്‍ക്കും പ്രിയം സ്‌പോര്‍ട്‌സ് ക്രൂയിസറിന്റെ എബിഎസ് പതിപ്പിനോടാണ്. അതുകൊണ്ട് തന്നെ ഇരുപതു ശതമാനം ഉപഭോക്താക്കള്‍ മാത്രമാണ് എബിഎസില്ലാത്ത ഡോമിനാര്‍ പതിപ്പിലേക്ക് കണ്ണെത്തിക്കുന്നത്. പൂര്‍ണ എല്‍ഇഡി ഹെഡ്‌ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇരു ടയറുകളിലുമുള്ള ഡിസ്‌ക് ബ്രേക്കുകള്‍, സുഗമമായ ഡൗണ്‍ഫിറ്റിന് വേണ്ടിയുള്ള സ്ലിപ്പര്‍ ക്ലച്ച് എന്നിവ ഡോമിനാര്‍ 400 ലെ ഫീച്ചറുകളാണ്.

Top