bajaj dominar 400 nameplate officially confirmed launch date

ജാജ് ഓട്ടോ ലിമിറ്റഡ് അവതരിപ്പിക്കുന്ന പുതിയ 400 സി സി ബൈക്കിനു ‘ഡോമിനര്‍ 400’ എന്നു പേരിട്ടു. ബൈക്കിന്റെ നിര്‍മാണം പുണെയ്ക്കടുത്ത് ചക്കനിലുള്ള പ്ലാന്റില്‍ ആരംഭിച്ചു കഴിഞ്ഞു.

കരുത്തില്‍ മികവു കാട്ടുക എന്നര്‍ഥം വരുന്ന സ്പാനിഷ് വാക്കില്‍ നിന്നാണു ബജാജ് ഓട്ടോ ‘ഡോമിനര്‍’ എന്ന പേരു കണ്ടെത്തിയത്. ബൈക്കിന്റെ ഔപചാരിക അരങ്ങേറ്റം ഈ മാസം 15നു നടക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു.

ബജാജ് ഓട്ടോ ലിമിറ്റഡില്‍ നിന്ന് ഇരുചക്രവാഹന പ്രേമികള്‍ ആകാംക്ഷാപൂര്‍വം കാത്തിരുന്ന ബ്രാന്‍ഡിന്റെ പേരു പ്രഖ്യാപിക്കുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് കമ്പനി പ്രസിഡന്റ് (മോട്ടോര്‍ സൈക്കിള്‍ ബിസിനസ്) എറിക് വാസ് അറിയിച്ചു.

ബൈക്ക് പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ കൗതുകം സൃഷ്ടിക്കുന്നതില്‍ ‘ഡോമിനര്‍ 400’ വിജയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വ്യവസായത്തില്‍ തന്നെ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ പര്യാപ്തമായ മോഡലാണു ‘ഡോമിനല്‍ 400’ എന്നും വാസ് വിലയിരുത്തുന്നു.

‘പള്‍സര്‍’ ശ്രേണിക്കു മുകളില്‍ ഇടംപിടിക്കുന്ന ‘ഡോമിനറി’ല്‍ നിന്നുള്ള ആദ്യ മോഡലായ ‘ഡോമിനര്‍ 400’ കഴിഞ്ഞ മാസം 18നാണ് ചക്കന്‍ ശാലയില്‍ നിന്നു പുറത്തിറങ്ങിയത്.

Top